ഡ്രൈവിങ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ്: മന്ത്രി കെ.ബി. ഗണേഷ് കുമാർ
ഡ്രൈവിങ് സ്കൂളുകളിലൂടെ ആറ് മാസം കൊണ്ട് 31.60 ലക്ഷം രൂപ ലാഭം നേടാൻ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിഞ്ഞു

തിരുവനന്തപുരം: ഡ്രൈവിങ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് കൊടുക്കുക എന്നതാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്കൂളുകളുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കാട്ടാക്കടയിലെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവിങ് സ്കൂളുകളിലൂടെ ആറ് മാസം കൊണ്ട് 31.60 ലക്ഷം രൂപ ലാഭം നേടാൻ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു ഐ.ബി. സതീഷ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ ഹരിത കെ.എസ്.ആര്‍.ടി.സി. ഡിപ്പോയായ കാട്ടാക്കട, മറ്റ് ഡിപ്പോകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ, പങ്കജകസ്തൂരി എംഡി ജെ. ഹരീന്ദ്രൻ നായർ, കെ.എസ്.ആർ.ടി.സി. വിജിലൻസ് ഇൻസ്പെക്ടർ ജി.എൽ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






