മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ ഉടന്‍ വിപണിയിലെത്തും
ഏകദേശം 14 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് എക്സ്യുവി 7എക്സ്ഒയുടെ പ്രതീക്ഷിക്കുന്ന വില
മഹീന്ദ്ര ഫ്ളാഗ്ഷിപ്പ് എസ്യുവിയായ എക്സ്യുവി 700നെ മുഖം മിനുക്കി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പേരു പോലും എക്സ്യുവി 7എക്സ്ഒ എന്നു മാറ്റിയ ഈ മോഡല്‍ ജനുവരി അഞ്ചിന് വില്‍പനക്കെത്തും. നിലവില്‍ എക്സ്യുവി 700ന് മഹീന്ദ്ര 13.66 ലക്ഷം മുതല്‍ 23.71 ലക്ഷം രൂപ വരെയാണ്(എക്സ് ഷോറൂം) വിലയിട്ടിരിക്കുന്നത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമായെത്തുന്ന എക്സ്യുവി 7എക്സ്ഒക്ക് കൂടുതല്‍ വിലയും പ്രതീക്ഷിക്കാം. ഏകദേശം 14 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് എക്സ്യുവി 7എക്സ്ഒയുടെ പ്രതീക്ഷിക്കുന്ന വില.
എക്സ്യുവി 700ന്റെ 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരാനാണ് സാധ്യത. 200എച്ച്പി, 380എന്‍എം, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോളില്‍ 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. 185എച്ച്പി, 450എന്‍എം, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനിലും ഇതേ ഗിയര്‍ബോക്സ് ഓപ്ഷനുകളാണുള്ളത്. ഡീസലില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും സാധ്യതയുണ്ട്. ബിഎന്‍സിപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിട്ടുണ്ട്.
What's Your Reaction?

