എല്ലുകളുടെ ബലം വര്‍ധിപ്പിക്കാം, മുരിങ്ങ കഴിക്കാം
എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച ആഹാരമാണ് മുരിങ്ങ
സാധാരണയായി പെൺകുട്ടികൾക്ക് 14-15 വയസ്സു വരെയും ആൺകുട്ടികൾക്ക് 16-18 വയസ്സു വരെയും ആണ് വേഗത്തിൽ ഉയരം വെക്കുന്ന ഘട്ടം. അതിനുശേഷം ഈ പ്രക്രിയ മന്ദഗതിയിലാകുന്നു. എന്നാൽ, ശരിയായ വ്യായാമത്തോടൊപ്പം ഭക്ഷണക്രമത്തിൽ മുരിങ്ങ ഉൾപ്പെടുത്തുന്നത് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഡയറ്റീഷ്യന്മാർ അഭിപ്രായപ്പെടുന്നു.
എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച ആഹാരമാണ് മുരിങ്ങ. ഇതിലെ ഘടകങ്ങൾ വളർച്ചയെ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം. എല്ലുകളുടെയും പല്ലുകളുടെയും കരുത്ത് വർദ്ധിപ്പിക്കുന്നു. രക്തത്തിൽ കാൽസ്യത്തിൻ്റെ ആഗിരണം മികച്ചതാക്കാൻ മഗ്നീഷ്യം സഹായിക്കുന്നു.
വിറ്റാമിന്‍ സി എല്ലുകളുടെയും ബന്ധിത കലകളുടെയും ആരോഗ്യത്തിന് അനിവാര്യമായ കൊളാജൻ നിർമ്മാണം വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ എ കോശങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്നു. അസ്ഥികളുടെ വികാസത്തിനും പരിക്കുകൾ വേഗത്തിൽ ഭേദമാക്കുന്നതിനും സിങ്ക് അത്യന്താപേക്ഷിതമാണ്.
ഉയരം വർദ്ധിപ്പിക്കാൻ കേവലം മുരിങ്ങ മാത്രം കഴിച്ചാൽ പോരാ, ഒപ്പം താഴെ പറയുന്നവ കൂടി ശീലമാക്കണം. മുരിങ്ങയോടൊപ്പം പ്രോട്ടീനും കാൽസ്യവും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്തുക. നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ദിവസവും തൂണിൽ തൂങ്ങിക്കിടന്നുള്ള വ്യായാമങ്ങൾ (Hanging), സ്ട്രെച്ചിങ്, യോഗ എന്നിവ ശീലിക്കുക.
ശരിയായ രീതിയിൽ ഇരിക്കാനും നടക്കാനും ശ്രദ്ധിക്കുന്നത് ശരീരത്തിൻ്റെ ആകൃതിയും പോസ്ചറും മെച്ചപ്പെടുത്താൻ സഹായിക്കും.
What's Your Reaction?

