മില്‍മയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ്

മില്‍മയുടെ നെയ്യ് ഒരു ലിറ്ററിനു 45 രൂപ കുറയും

Sep 21, 2025 - 20:33
Sep 21, 2025 - 20:34
 0
മില്‍മയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ്

തിരുവനന്തപുരം: വിലക്കുറവ് പ്രഖ്യാപിച്ച് മില്‍മ. ജി.എസ്.ടി ഇളവിന്റെ ഭാഗമായി മിൽമയുടെ നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നിരവധി പാൽ ഉത്പന്നങ്ങളുടെ വില കുറയും. മില്‍മയുടെ നെയ്യ് ഒരു ലിറ്ററിനു 45 രൂപ കുറയും. ഇതോടെ നെയ്യ് വില നിലവിലെ 720 രൂപയില്‍നിന്ന് 675 രൂപയാകും. 

370 രൂപയുണ്ടായിരുന്ന അര ലീറ്റര്‍ നെയ്യ് 25 രൂപ കുറഞ്ഞ് 345 രൂപയ്‌ക്ക് ലഭിക്കും. നെയ്യുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞതിന്റെ ഗുണമാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്‌ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിന്റെ ജിഎസ്ടി  പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

മില്‍മയുടെ വനില ഐസ്ക്രീം ഒരു ലീറ്ററിന് 220 രൂപയിൽനിന്ന് 196 രൂപയായി കുറച്ചിട്ടുണ്ട്.  ജിഎസ്ടി  നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ആശ്വാസം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow