സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്; സ്വർണ്ണം പവന് 80,000 കടന്നു

ഗ്രാമിന് 125 രൂപയാണ് വർധിച്ചത്

Sep 9, 2025 - 13:32
Sep 9, 2025 - 13:33
 0
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്; സ്വർണ്ണം പവന് 80,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്.  ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 80,880 രൂപയിലെത്തി.  പവന് 1000 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,110 രൂപ നല്‍കണം.
 
ഗ്രാമിന് 125 രൂപയാണ് വർധിച്ചത്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നൽകേണ്ടി വരുമെന്നാണ് റിപ്പേർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായിരുന്നു. 
 
എക്കാലത്തെയും ഉയർന്ന് വിലയിലാണ് സ്വർണം ചൊവ്വാഴ്ച വ്യാപാരം നടത്തുന്നത്. ഇന്നലെ രാവിലെ സ്വർണവില ഗ്രാമിന് 10 രൂപ കുറയുകയും ഉച്ചക്ക്ശേഷം 50 രൂപ വർധിക്കുകയും ചെയ്തിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8300 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6465 ആണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow