കന്യാകുമാരിയില്‍ പള്ളിപ്പെരുന്നാളിനിടെ ഷോക്കേറ്റ് നാലുപേര്‍ക്ക് ദാരുണാന്ത്യം
വലിയ കോണി ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

കന്യാകുമാരി: നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയിലാണ് ദാരുണസംഭവം. കന്യാകുമാരിയിലെ പുത്തന്‍തുറൈയിലെ സെന്‍റ്. ആന്‍റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ജോലികള്‍ക്കിടെയാണ് അപകടം ഉണ്ടായത്. വലിയ കോണി ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. കോണിയില്‍ നിന്ന് ജോലി ചെയ്തിരുന്ന വിജയന്‍ ( 52 ), ദസ്തസ് (35), ശോഭന്‍ (45), മതന്‍ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?






