തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് കേരള പോലീസിന്‍റെ കഡാവർ ഡോഗുകളും
അപകടം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും തൊഴിലാളികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

ഹൈദരാബാദ്: തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പോലീസിന്‍റെ രണ്ട് കഡാവർ ഡോഗുകളൈ അയച്ചു. രണ്ട് പോലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഇന്ന് രാവിലെ ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പോലീസിനോട് അഭ്യർഥിച്ചതിനെ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്.
അപകടം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും തൊഴിലാളികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുരങ്കത്തിൽ മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്. കൺവെയർ ബെൽറ്റ് പുനഃസ്ഥാപിക്കുന്നതോടെ മണിക്കൂറിൽ 800 ടൺ ചെളിയും അവശിഷ്ടങ്ങളും തുരങ്കത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഫെബ്രുവരി 22 രാവിലെയാണ് ഏട്ടുപേർ തുരങ്കത്തിൽ കുടുങ്ങിയത്. വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാൽ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാകുന്നത്.
What's Your Reaction?






