കോൺഗ്രസ് പഞ്ചായത്തംഗം ജീവനൊടുക്കി; മരിച്ചത് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലെ ആരോപണവിധേയൻ
വീട്ടില്‍നിന്ന് മദ്യവും സ്‌ഫോടകവസ്തുവും കണ്ടെത്തിയതിന് പിന്നാലെയാണ് തങ്കച്ചന് 16 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്ത് ജീവനൊടുക്കിയനിലയിൽ. പുല്‍പ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളായിരുന്നു ജോസ്.
വീട്ടില്‍നിന്ന് മദ്യവും സ്‌ഫോടകവസ്തുവും കണ്ടെത്തിയതിന് പിന്നാലെയാണ് തങ്കച്ചന് 16 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. സ്ഫോടകവസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടിൽ മറ്റൊരാൾ കൊണ്ടുവെച്ചതാണെന്ന് ലോക്കൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ജയിലിൽനിന്ന് മോചിതനായത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്‍റർപോൾ ചാനലുകൾ ഉപയോഗിച്ച് 130 ലധികം ഒളിച്ചോടിയവരെ വിദേശത്ത് നിന്ന് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്ന് സിബിഐ വക്താവ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ ജോസ് ഉള്‍പ്പെടെയുള്ളവരാണെന്ന് ജയിലില്‍നിന്ന് പുറത്തെത്തിയതിന് പിന്നാലെ തങ്കച്ചന്‍ ആരോപിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീടിന് സമീപത്തെ കുളത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ജോസ് ഉള്‍പ്പെടെയുള്ള എന്‍.ഡി. അപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്കെതിരേ ആയിരുന്നു തങ്കച്ചന്റെ ആരോപണം. പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജോസിനെ ചോദ്യം ചെയ്തിരുന്നു.
What's Your Reaction?






