കാന്‍സർ ബാധിച്ച് മരിച്ച മകളുടെ ഓര്‍മയ്ക്കായി ആശുപത്രി; നിർമിക്കാൻ വ്യവസായി നല്‍കിയത് 3 ബില്യണ്‍ ദിര്‍ഹം

ദുബായ്: കാന്‍സര്‍ ബാധിച്ച് മരിച്ച മകളുടെ ഓര്‍മയ്ക്കായി ആശുപത്രി നിര്‍മിക്കാനൊരുങ്ങി ദുബായ് വ്യവസായി. ഇതിനായി മൂന്ന് ബില്യണ്‍ ദിര്‍ഹം നല്‍കി. ഫെബ്രുവരി 21 ന് ദുബായ് ഭരണാധികാരി ആരംഭിച്ച ഫാദേഴ്‌സ് എൻഡോവ്‌മെൻ്റ് കാംപെയ്‌നിലേക്കാണ് വ്യവസായി ഇത്രയധികം തുക സംഭാവന നല്‍കിയത്. അസീസി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി തൻ്റെ മകൾ ഫാരിഷ്ത അസീസിയുടെ സ്മരണയ്ക്കായാണ് വന്‍ തുക സംഭാവന ചെയ്തത്.
യുഎഇയിലെ കാൻസർ രോഗികൾക്ക് സൗജന്യവും താങ്ങാനാവുന്നതുമായ ചികിത്സ വാഗ്ദാനം ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ആശുപത്രി ദുബായിൽ നിർമിക്കുന്നതിനായാണ് ഫണ്ട് ഉപയോഗിക്കുന്നത്. യുഎഇയിലെ ആളുകൾക്ക് മികച്ച കാൻസർ ചികിത്സ ലഭിക്കുന്നതിന് ഇനി യൂറോപ്പിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം തന്നെ ഈ ആശുപത്രിയുടെ നിർമാണം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
What's Your Reaction?






