'ഇതൊക്കെ ഉണ്ടാക്കിയ കാശ് പി.സി. ജോര്‍ജിന്‍റെ കുടുംബത്തുനിന്നാണോ?', ഷോണ്‍ ജോര്‍ജിനെ പരിഹസിച്ച് വിനായകന്‍

കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി. ജോര്‍ജിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ മകന്‍ ഷോണ്‍ ജോര്‍ജിനെ പരിഹസിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിനായകന്‍ ഇത്തരം ഒരു ചോദ്യം ഉയര്‍ത്തിയത്. ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും നടപ്പാക്കിയ വികസനങ്ങളുടെ അവകാശം ഏറ്റെടുക്കാന്‍ പി.സി. ജോര്‍ജിന് എന്താണ് അവകാശമെന്ന നിലയിലാണ് വിനാകന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഈരാറ്റുപേട്ടയില്‍ പി.സി. ജോര്‍ജ് നടപ്പാക്കിയെന്ന് പറയുന്ന വികസനം പൊതുജനങ്ങളുടെ നികുതിപണം കൊണ്ടാണെന്നാണ് വിനായകന്‍ പോസ്റ്റിലൂടെ പറഞ്ഞുവെക്കുന്നത്. ഇതില്‍ അവകാശം വാദം ഉന്നയിക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് പി സി ജോര്‍ജിന്റെ സ്വകാര്യ സ്വത്തില്‍ നിന്ന് ഉപയോഗിച്ചതല്ലെന്നും വിനായകന്‍ പറയുന്നു. ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പിസി ജോര്‍ജിന്‍റ കുടുംബത്ത് നിന്നാണോ, ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്‍റെ നികുതിപണം കൊണ്ടല്ലേ ഷോണോ, വിനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഈരാറ്റുപേട്ടയിലെ സിഐ ഓഫീസ് പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. പി സി ജോര്‍ജിന് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. പി സി ജോര്‍ജ് യു ഡി എഫില്‍ ഉള്ള സമയത്ത് ലീഗിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഉണ്ടാക്കിയതാണ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി എന്നാണ് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്.
What's Your Reaction?






