മലപ്പുറം കൂരിയോട് ദേശീയപാതയില്‍ റോഡ് ഇടിഞ്ഞുവീണു; ദേശീയപാതയുടെ മതിലും നിലംപൊത്തി
സർവീസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകൾ അപകടത്തിൽപ്പെട്ടു

കൂരിയാട് (കോട്ടയ്ക്കൽ): ദേശീയപാത 66ൽ മലപ്പുറം കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞു വീണു. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. വയൽ നികത്തി നിർമിച്ച സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ദേശീയപാതയുടെ മതിലും സർവീസ് റോഡിലേക്ക് വീണു. സർവീസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകൾ അപകടത്തിൽപ്പെട്ടു. കാറുകള്‍ക്ക് മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീണു. കാറിനുള്ളിലുണ്ടായിരുന്ന നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂര്‍ണമായും തടസപ്പെട്ടത്. വാഹനങ്ങള്‍ വികെ പടിയില്‍നിന്ന് മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
What's Your Reaction?






