ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റും
കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്

കണ്ണൂർ: ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. ജയിൽചാടിയ കേസിൽ ചോദ്യംചെയ്യൽ പൂർത്തിയായി. വൈകീട്ടോടെ ഗോവിന്ദച്ചാമിയയെ കോടതിൽ ഹാജരാക്കും. തുടർന്ന്, റിമാൻഡ് ചെയ്ത് കണ്ണൂർ ജയിലിൽ കൊണ്ടുവരും. ശേഷം, ഇവിടെനിന്ന് ജയിൽ മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.
കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തെരച്ചിൽ നടത്തുന്നതിനിടെ രണ്ടുകിലോമീറ്റർ അകലെ വീട്ടുവളപ്പിലെ കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയെ സാഹസികമായി പിടികൂടുകയായിരുന്നു.
What's Your Reaction?






