കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
ഫാമിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സൂചന

കൽപറ്റ: കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്ന് ആണ് സംഭവം. പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഫാമിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സൂചന.
സഹോദരങ്ങൾ കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിന്റെ മൃതദേഹം കല്‍പറ്റ ജനറൽ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും കോഴി ഫാമിലെത്തി പരിശോധന നടത്തി.
What's Your Reaction?






