തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനം; മറയൂരില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

വീട്ടിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായത്.

Mar 18, 2025 - 22:57
Mar 18, 2025 - 22:58
 0  13
തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനം; മറയൂരില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

ഇടുക്കി: ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ഇടുക്കി മറയൂരിലാണ് സംഭവം. ഇന്ദിരാനഗർ സ്വദേശി ജഗൻ (32) ആണ് മരിച്ചത്. ജേഷ്ഠൻ അരുൺ പോലീസ് കസ്റ്റഡിയിലാണ്. വീട്ടിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായത്. മദ്യപാനത്തെ തുടർന്ന് ഇരുവരും തർക്കവും വഴക്കും പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. 

ജഗൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വൈകീട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം.

തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow