അടുക്കളയില്‍നിന്ന് കഞ്ചാവ്, വീട്ടമ്മയുടെ കൈയ്യില്‍നിന്ന് പിടികൂടിയത് അഞ്ച് കിലോ
റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല.

പാലക്കാട്: കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. അഞ്ച് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല.
പോലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ, ഭാനുമതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാനുമതിയുടെ വീട്ടിലെത്തി ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
What's Your Reaction?






