നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; വേമ്പനാട് കായലില്‍ കുടുങ്ങി
ചുണ്ടൻ വള്ളത്തിന് കേടുപാടുകളില്ല

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കേടുപാടുകളില്ല.
71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലില്‍ തുടക്കമായി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും.
What's Your Reaction?






