നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹർജിയിൽ നിന്നും ഹൈക്കോടതി ജഡ്ജിയുടെ പിന്മാറ്റം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ വിപുലമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് സൂചന. ഇതേത്തുടർന്ന് അതിജീവിതയുടെ ഹർജി അടിയന്തരമായി പരിഗണിക്കുന്നതിനായി മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് അപൂർണ്ണമാണെന്നും, കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. ഹർജി പുതിയ ബെഞ്ച് ഉടൻ തന്നെ പരിഗണിക്കും.
What's Your Reaction?

