ബാലരാമപുരം കൊലപാതകം: മന്ത്രവാദ ഗുരു കസ്റ്റഡിയിൽ
ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രിവാദി കസ്റ്റഡിയിൽ. ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കരിക്കകം സ്വദേശിയാണ് ഇയാൾ. പ്രദീപ് എന്നാണ് യഥാർഥ പേര്.
പിന്നീട് കാഥികൻ എസ്‌പി കുമാറായി മാറി. അതിനു ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു. അതെ സമയം ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകി.
What's Your Reaction?






