കൊച്ചി: ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. ഫോർട്ട് പോലീസ് സ്റ്റേഷനിലെ 6 പോലീസുകാരായിരുന്നു കേസിലെ പ്രതികൾ.
കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. തുടർന്നാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. 2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്.
മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു. ഇരുമ്പുപൈപ്പ്കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.