രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് വ്യക്തമാക്കി ആരോപണം ഉന്നയിച്ച രണ്ട് യുവതികള്‍

ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെയാണ് യുവതികൾ ഇക്കാര്യം അറിയിച്ചത്

Sep 10, 2025 - 10:48
Sep 10, 2025 - 10:50
 0
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് വ്യക്തമാക്കി ആരോപണം ഉന്നയിച്ച രണ്ട് യുവതികള്‍
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. രാഹുലിന്‍റെ ഭാഗത്തു നിന്നും മോശം അനുഭവമുണ്ടായെന്ന് യുവനടി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ യുവനടിയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കുകയും ചെയ്തു.
 
എന്നാൽ  നിയമനടപടിയുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലെന്നാണ്  യുവതി അറിയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെയാണ് യുവതികൾ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികളിലായിരുന്നു അന്വേഷണം. 
 
ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പോലിസിനെ അറിയിച്ചു. . അതേസമയം ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി. ഗർഭഛിത്രം നടത്തിയ യുവതിയുമായി പോലിസ് സംസാരിച്ചു. എന്നാൽ നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow