കൊല്ലത്ത് ഒന്‍പത് വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു
35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലം: കൊല്ലത്ത് ഒന്‍പതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിയെ പിടികൂടി. കൊല്ലം അഞ്ചലിലാണ് സംഭവം. തവര്‍തോട്ടം സ്വദേശി മണിക്കുട്ടനാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
പ്രതി കുട്ടിയെ വീട്ടിനുള്ളില്‍ ജനല്‍കമ്പിയില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മെഴുകുതിരി വാങ്ങാനായിട്ടാണ് കുട്ടി പ്രതിയുടെ വീട്ടിലെത്തിയത്. ഈ സമയം പ്രതി കുട്ടിയെ ബലമായി പിടിച്ചുവയ്ക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
പ്രതിയുടെ കയ്യിൽ നിന്നും കുതറി രക്ഷപ്പെടാൻ കുട്ടി ശ്രമിച്ചപ്പോൾ മണിക്കുട്ടന്‍ കുട്ടിയെ പിന്തുടര്‍ന്ന് ബലം പ്രയോഗിച്ച് തിരികെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അതിനു ശേഷം മണിക്കുട്ടൻ കുട്ടിയെ വീടിന്‍റെ ഹാളിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചു.
ഇതിനു ശേഷം രക്ഷപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതേ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. പോസ്കോ കേസാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
What's Your Reaction?






