'ഐക്യം പ്രായോഗികമല്ല'; എസ്.എന്‍.ഡി.പിയുമായുള്ള ഐക്യത്തില്‍നിന്ന് പിന്മാറി എൻ.എസ്.എസ്
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് ഡയറക്ടർ ബോർഡിന്റെ വിലയിരുത്തൽ
കോട്ടയം: കേരളത്തിലെ ഹൈന്ദവ സമുദായ സംഘടനകളുടെ ഐക്യനീക്കത്തിന് തിരിച്ചടി നൽകിക്കൊണ്ട് എസ്.എന്‍.ഡി.പി യോഗവുമായുള്ള സഹകരണത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഐക്യശ്രമങ്ങൾ ഉപേക്ഷിക്കാൻ തീരുമാനമായത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് ഡയറക്ടർ ബോർഡിന്റെ വിലയിരുത്തൽ. രാഷ്ട്രീയ പാർട്ടികളുമായി എൻ.എസ്.എസ് പുലർത്തുന്ന 'സമദൂര നയം' ഇത്തവണയും കർശനമായി തുടരുമെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഏതെങ്കിലും ഒരു മുന്നണിയോടോ പാർട്ടിയോടോ പ്രത്യേക ചായ്‌വ് കാണിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
എൻ.എസ്.എസ് കൈക്കൊണ്ട തീരുമാനത്തിന്റെ പൂർണ്ണരൂപം ഔദ്യോഗികമായി ലഭിച്ച ശേഷം മാത്രമേ ഇതിനോട് പ്രതികരിക്കൂ എന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ഐക്യനീക്കങ്ങൾ തകർന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ നീക്കങ്ങളിലും എന്ത് മാറ്റമുണ്ടാക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്.
What's Your Reaction?

