വിപണിയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം, രണ്ട് ലക്ഷം യൂണിറ്റ് വിറ്റ് ഏഥര്‍ റിസ്ത
ഏഥര്‍ റിസ്ത എസ്, ഇസഡ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്
മികച്ച വിൽപ്പനയുടെ പശ്ചാത്തലത്തിൽ ഏഥർ റിസ്ത ഇലക്ട്രിക് സ്കൂട്ടർ രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. 2025 മെയ് മാസത്തിൽ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് കടന്നതിന് ശേഷം വെറും ആറു മാസത്തിനുള്ളിലാണ് ഈ മുന്നേറ്റം. 2024 ഏപ്രിലില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഈ ഇലക്ട്രിക് സ്‌കൂട്ടര്‍, വിപണിയില്‍ എത്തിയതിന് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ഇവി വില്‍പ്പനയുടെ 70 ശതമാനത്തിലധികവും ഇതില്‍ നിന്നാണ് എന്നതും ശ്രദ്ധേയമാണ്. ഏഥര്‍ റിസ്ത എസ്, ഇസഡ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.
കൂടാതെ, 2.7 കിലോവാട്ട്, 2.9 കിലോവാട്ട്, 3.7 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളും ഇതിലുണ്ട്. രണ്ട് വേരിയന്റുകളും 4.3 കിലോവാട്ട് പീക്ക് പവര്‍ ഔട്ട്പുട്ടും 22 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഇരു വേരിയന്റുകളുടെയും പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാണ്, 4.7 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇവിയ്ക്കു കഴിയും. സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില നിലവില്‍ 1.05 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.
What's Your Reaction?

