ഒരു ക്യാമ്പസ്സിന്റെ ആഘോഷത്തിമിർപ്പിൻ്റെ പശ്ചാത്തലത്തിൽ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്തമായ ലുക്കുമായി ആഘോഷം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി. നരേൻ,വിജയ രാഘവൻ, അജു വർഗീസ്, ജയ്സ് ജോർജ്, ജോണി ആൻ്റെണി ,ബോബി കുര്യൻ,ഷാജു ശ്രീധർ,റോസ്മിൻ,, എന്നിവരാണ് പോസ്റ്ററിൽ കാണുന്നത്.
അമൽ കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം സി.എൻ. ഗ്ലോബൽ മൂവി മേക്കേഴ്സാണ് നിർമ്മിക്കുന്നത്. ഡോ. ലിസ്സി.കെ ഫെർണാണ്ടസ്സ്, ഡോ. പ്രിൻസ് പ്രോസി. ആസ്ട്രിയാ, എന്നിവരും ടീമുമാണ് ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. ഒരു ക്യാമ്പസ്സിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ട്, ക്യാമ്പസ്സിൻ്റെ രസക്കുട്ടുകളും, ഒപ്പം യുവതലമുറക്കുള്ള ശക്തമായ ചില സന്ദേശങ്ങളും നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇതെല്ലാം പുതിയ തലമുറക്കൊപ്പം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റെർടൈനറായിട്ടാണ് അവതരണം. രൺജി പണിക്കർ, ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി 'ദിവ്യദർശൻ, മഗ്ബൂൽ സൽമാൻ,,അജ്ഞലി ജോസ്, ഡോ. ലിസ്സി .കെ.ഫെർണാണ്ടസ്, റുഷിൻഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ,ജെൻസ് ജോസഫ്, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.