5.780 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ട്രാവൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്

Mar 22, 2025 - 15:12
Mar 22, 2025 - 15:13
 0  14
5.780   കിലോഗ്രാം  കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
പാലക്കാട്: കോങ്ങാടിനടുത്ത കവളേങ്ങില്‍ മുച്ചീരിയില്‍ 5.78 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് നടത്തുന്ന ഓപ്പറേഷൻ "ഡി ഹണ്ടിന്റെ" ഭാഗമായി   കോങ്ങാട്   പൊലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.   ട്രാവൽ ബാഗിൽ  ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.  പരിശോധന നടക്കുന്നതറിഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.  കഞ്ചാവ് എത്തിച്ചവരെക്കുറിച്ച്  പോലീസ്  അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
 
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ   നിർദ്ദേശപ്രകാരം  മണ്ണാർക്കാട് ഡിവൈ.എസ്.പി. സുന്ദരൻ , പാലക്കാട്  നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ  എന്നിവരുടെ നേത്യത്വത്തിൽ  സബ്ബ്  ഇൻസ്‌പെക്ടർ വി. വിവേകിന്റെ നേതൃത്വത്തിലുള്ള കോങ്ങാട് പൊലീസും,  പാലക്കാട്  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  ചേർന്നാണ് പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow