വെഞ്ഞാറമൂട് കൂട്ടകൊല: അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ആശുപത്രിയില്‍ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ പിടികൂടിയെങ്കിലും കൃത്യം നടത്താനുള്ള സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
നിലവിൽ പ്രതിയുടെ ആരോഗ്യനിലയിൽ തൃപ്തികരമാണ്. ആരോഗ്യനിലയിൽ പുരോഗതിയുമുണ്ട്. എന്നാൽ ഇന്നും കൂടി അഫാന് ആശുപത്രിയിൽ കഴിയേണ്ടി വരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്.
കൂടാതെ കൊലപാതകങ്ങള്‍ നടന്ന വീടുകളിലും, അഫാന്‍ യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. മാത്രമല്ല സഹോദരന്‍ അഫ്‌സാനെ കൊലപെടുത്തും മുന്‍പ് പോയ ഹോട്ടലിലെ ജീവനക്കാരുടെയും, ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
പ്രതി കൃത്യം നടത്തുമ്പോൾ മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ.
അതേസമയം ആശുപത്രിയില്‍ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ്
പൊലീസ് ശ്രമം.
What's Your Reaction?






