പാകിസ്താനിൽ സൈനിക കേന്ദ്രത്തിനുനേരെ ചാവേറാക്രമണം
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു

ലാഹോർ: പാകിസ്താനിൽ സൈനിക കേന്ദ്രത്തിനുനേരെ ചാവേറാക്രമണം. ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 30 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. അതെ സമയം ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ച് കയറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലാണ് ആക്രമണം നടന്നത്.
കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം.ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
What's Your Reaction?






