സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം

കിന്റർഗാർട്ടനിൽ ഡ്രോണുകളിൽ നിന്നുള്ള മിസൈലുകൾ രണ്ടുതവണ പതിച്ചുവെന്നാണ് റിപ്പോർട്ടുകൾ

Dec 7, 2025 - 13:27
Dec 7, 2025 - 13:27
 0
സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം
ഖര്‍തൂം: സുഡാനിലെ സൗത്ത് കോർഡോഫാൻ മേഖലയിലെ കലോഗി പട്ടണത്തിൽ ഡ്രോൺ ആക്രമണം. നഴ്‌സറി സ്‌കൂളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 43 കുട്ടികള്‍ ഉള്‍പ്പെടെ 79 പേര്‍ കൊല്ലപ്പെട്ടു. കൊർഡഫനിലെ കലോഗി നഗരത്തിലാണ്‌ വ്യാഴാഴ്‌ച ആക്രമണമുണ്ടായത്‌.
 
കിന്റർഗാർട്ടനിൽ ഡ്രോണുകളിൽ നിന്നുള്ള മിസൈലുകൾ രണ്ടുതവണ പതിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല സ്കൂളിലേക്ക് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ സാധാരണക്കാരെയും ഡോക്ടർമാരെയും ആക്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
 
സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ സൈന്യത്തിനെതിരെ പോരാടുന്ന അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് മെഡിക്കൽ സംഘടനയായ സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്കും സൈന്യവും ആരോപിച്ചു. അതേസമയം ആർ‌എസ്‌എഫിൽ മറുപടി നൽകിയില്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow