മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്

ഇത്തരക്കാരാണ് ബഹു ഭാര്യാത്വം എതിര്‍ക്കുന്നതെന്നും ബഹാവുദ്ദീന്‍ നദ്‌വി പറഞ്ഞു

Sep 8, 2025 - 12:29
Sep 8, 2025 - 12:29
 0
മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്
കോഴിക്കോട്: മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത ഇ കെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി. നേതാവിന്റെ പരാമർശം വിവാദത്തിലായിരിക്കുകയാണ്. പലര്‍ക്കും ഭാര്യക്ക് പുറമെ വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന് അദ്ദേഹം അധിക്ഷേപിച്ചു. 
 
ഇങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാകില്ല. ഇത്തരക്കാരാണ് ബഹു ഭാര്യാത്വം എതിര്‍ക്കുന്നതെന്നും ബഹാവുദ്ദീന്‍ നദ്‌വി പറഞ്ഞു. കോഴിക്കോട് മടവൂരിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വൈഫ് ഇന്‍ ചാര്‍ജ് പേര് പുറത്ത് പറയില്ലെന്ന് മാത്രം. ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും ഡോ. ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു. മന്ത്രിമാർ, ജനപ്രതിനിധികൾ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം ഇതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow