റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അപകടം. അപകടത്തിൽ ആറു പേർക്ക് ദാരുണാന്ത്യം. വ്യാവസായിക കേന്ദ്രമായ സിൽതാരയിലെ ഗോദാവരി പവർ & ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിൽ ആണ് അപകടം ഉണ്ടായത്.
നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണാണ് അപകടം. അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.