അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്യും

മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് കഴിഞ്ഞദിവസം വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

Mar 22, 2025 - 19:18
Mar 23, 2025 - 08:07
 0  12
അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്യും

വത്തിക്കാൻ സിറ്റി: അസുഖബാധിതനായി ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും. റോമിലെ ജെമെല്ലി ആശുപത്രിക്ക് പുറത്തായിരിക്കും അഭിവാദ്യം ചെയ്യുക. ആശുപത്രിയിലായതിനാൽ അഞ്ച് ഞായറാഴ്ചകളിൽ മാർപാപ്പയ്ക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യാനായില്ല. കടുത്ത ന്യൂമോണിയെ ബാധയെ തുടർന്നാണ് മാര്‍പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് കഴിഞ്ഞദിവസം വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ ഫെബ്രുവരി 14നാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പ് നിലവില്‍ ആന്‍റിബയോട്ടിക് ചികിത്സയിലാണ് കഴിയുന്നത്. ലോകമാകെയുള്ള വിശ്വാസികള്‍ പാപ്പയുടെ സൊഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow