കരൂർ ദുരന്തം: അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിക്കിലും തിരക്കിലും ഏഴുകുട്ടികൾ ഉൾപ്പെടെ 33 പേരാണ് മരിച്ചത്

Sep 28, 2025 - 08:49
Sep 28, 2025 - 08:50
 0
കരൂർ ദുരന്തം: അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരിൽ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കരൂരിൽ തമിഴക വെട്രിക്കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴുകുട്ടികൾ ഉൾപ്പെടെ 33 പേരാണ് മരിച്ചത്. 40-ഓളം പേർക്ക് പരിക്കേറ്റു. ഒട്ടേറെ കുട്ടികളെ കാണാതായി.

കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. റോഡിനോടു ചേർന്നുള്ള ചെറുമൈതാനത്ത് 15,000 പേർക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേർ തടിച്ചുകൂടിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow