യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷനായി ഒ.ജെ. ജനീഷ്, ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്‍റ്
ഒ.ജെ. ജനീഷ് തൃശൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ഉപാധ്യക്ഷനാണ്

ന്യൂഡൽഹി: യൂത്ത് കോൺഗ്രസിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ നിയമിച്ചു. ബിനു ചുള്ളിയിൽ ആയിരിക്കും വർക്കിങ് പ്രസിഡന്റ്. കെ.എം. അഭിജിത്തും അബിൻ വർക്കിയുമാണ് പുതിയ ദേശീയ സെക്രട്ടറിമാർ.
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമാണ് കോൺഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തത്.
പുതിയ അധ്യക്ഷനായ ഒ.ജെ. ജനീഷ് തൃശൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ഉപാധ്യക്ഷനാണ്. തൃശൂർ ജില്ലയിൽ കെ.എസ്.യുവിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
What's Your Reaction?






