പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ് നിതീഷ് കുമാര്‍

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു

Nov 20, 2025 - 12:22
Nov 20, 2025 - 12:22
 0
പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ് നിതീഷ് കുമാര്‍

പട്ന: നിതീഷ് കുമാർ പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണ് നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സമ്രാട്ട് ചൗധരിയെ നേതാവായും വിജയ് സിൻഹയെ ഉപനേതാവായും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും.

എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പാസ്വാൻ നൽകിയ വിവരമനുസരിച്ച്, രണ്ട് എംഎൽഎമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ചരിത്ര വിജയമാണ് നേടിയത്.

243 അംഗ നിയമസഭയിൽ എൻഡിഎ 202 സീറ്റുകൾ നേടി. ഇതിൽ 89 സീറ്റുകളുമായി ബിജെപിയാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഇന്ത്യ സഖ്യത്തിന് 35 സീറ്റുകൾ മാത്രമാണ് നേടാനായത്. എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പാസ്വാൻ ഇത് പാർട്ടിക്ക് ഒരു വലിയ ദിവസമാണെന്ന് വിശേഷിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow