തിരൂരിൽ അമ്മയും ഒന്നര വയസ്സുകാരനും കിണറ്റിൽ മരിച്ച നിലയിൽ; മരണകാരണം ആത്മഹത്യയെന്ന് നിഗമനം
ഇരുവരെയും വീട്ടിൽ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്
മലപ്പുറം: തിരൂർ എഴൂരിൽ അമ്മയെയും ഒന്നര വയസ്സുകാരനായ മകനെയും വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും മരണം ആത്മഹത്യയാണെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.
ഇരുവരെയും വീട്ടിൽ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്. ഇർഫാനയുടെ മാതാവ് ഒരു മാസം മുൻപാണ് അന്തരിച്ചത്. ഈ വേർപാടിൽ ഇർഫാന വലിയ മാനസിക വിഷമം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദേശത്തുനിന്ന് കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ ഇർഫാനയുടെ പിതാവ് ഇബ്രാഹിം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ റാഫിയാണ് ഇർഫാനയുടെ ഭർത്താവ്. തിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
What's Your Reaction?