ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നൽകിയില്ല; തിരുവനന്തപുരത്ത് മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്തു
ലഹരി മരുന്നിന് പകരമായി ഉപയോഗിക്കുന്ന ഉറക്കഗുളികകളാണ് യുവാക്കൾ ആവശ്യപ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വകാര്യ മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത് നാലംഗസംഘം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നൽകാത്തതിന് തുടർന്നാണ് ആക്രമണം. ലഹരി മരുന്നിന് പകരമായി ഉപയോഗിക്കുന്ന ഉറക്കഗുളികകളാണ് യുവാക്കൾ ആവശ്യപ്പെട്ടത്.
എന്നാൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്കാൻ കഴിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ഇത് ഡോക്‌ടറുടെ കുറുപ്പടിയില്ലാതെ നൽകരുതെന്നാണ് നിയമം. ഇത് അറിയിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയത്. പുലർച്ചെ രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്.
നെയ്യാറ്റിൻകര ഹോസ്പ്പിറ്റൽ ജംങ്ഷന് സമീപം പ്രവർത്തിക്കുന്ന അപ്പോളോ മെഡിക്കൽ ഷോപ്പിലാണ് സംഭവം.ഗ്ലാഡ് വാതിൽ കല്ലും കട്ടയും ഉപയോഗിച്ച് തകര്‍ക്കാൻ ശ്രമിച്ചു.ശബ്ദം കേട്ട് അയൽ വാസികളും മറ്റും ഓടിയെത്തിയതോടെ അക്രമികൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു.
What's Your Reaction?






