എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസം​ഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ പഴിച്ച് മമത ബാനർജി

പെൺകുട്ടികളെ രാത്രി പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് മമത ബാനർജി

Oct 12, 2025 - 17:07
Oct 12, 2025 - 17:08
 0
എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസം​ഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ പഴിച്ച് മമത ബാനർജി
ഡൽഹി: എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസം​ഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ ഹോസ്റ്റലിലെ നിയമങ്ങൾ അനുസരിക്കണം. രാത്രി ഇറങ്ങി നടക്കരുതെന്നും മമത ബാനർജി പറഞ്ഞു.
 
പെൺകുട്ടികളെ രാത്രി പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് മമത ബാനർജി പറഞ്ഞു. പെൺകുട്ടികൾ സ്വയം സംരക്ഷിക്കണമെന്നും മമത പറഞ്ഞു. 23 വയസ്സുള്ള വിദ്യാർത്ഥിനി രാത്രി എങ്ങനെ കാമ്പസിന് പുറത്തിറങ്ങിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. 
 
സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ കൃത്യമായ സുരക്ഷ ഉറപ്പാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബം​ഗാളിലേത് മാത്രം പർവതീകരിക്കരുതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം പഠിക്കുന്ന മെഡിക്കൽ കോളജിനാണ്. എന്നാൽ അതിൽ തൻ്റെ സർക്കാരിൻ്റെ പേര് വലിച്ചിഴക്കുന്നത് അന്യായമാണെന്നും മമത ആരോപിച്ചു.
 
 ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളെജിൽ പഠിച്ചിരുന്ന ഒഡീശ സ്വദേശിയായ വിദ്യാർത്ഥിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം രാത്രി അത്താഴം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow