വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

മുൻ‌കൂർ ജാമ്യപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്

Aug 20, 2025 - 14:44
Aug 20, 2025 - 14:44
 0
വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
എറണാകുളം:ബലാത്സംഗ  കേസില്‍  പ്രതിയായ   വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. വേടൻ രാജ‍്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മാത്രമല്ല  വേടന് പോലീസ് സംരക്ഷണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
മുൻ‌കൂർ ജാമ്യപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്. ബലാത്സംഗ കേസിന്‍റെ  അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow