കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണന; നാളെ സംസ്ഥാനത്ത് സി.പി.എം കരിദിനം, ബൂത്തുകളിൽ പ്രതിഷേധം

എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി

Feb 2, 2026 - 17:39
Feb 2, 2026 - 17:39
 0
കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണന; നാളെ സംസ്ഥാനത്ത് സി.പി.എം കരിദിനം, ബൂത്തുകളിൽ പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ പൂർണ്ണമായും തള്ളിയതിൽ പ്രതിഷേധിച്ച് നാളെ (ചൊവ്വാഴ്ച) സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.എം ആഹ്വാനം ചെയ്തു. എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

ബജറ്റിന് മുന്നോടിയായി കേരളം സമർപ്പിച്ച 29 വികസന ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽവേ ഇടനാഴികളിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.

ഉൾനാടൻ ജലഗതാഗത പദ്ധതികൾ, പുതിയ സർവ്വകലാശാലകൾ, ടൗൺഷിപ്പുകൾ എന്നിവയുടെ പ്രഖ്യാപനങ്ങളിൽ നിന്നും കേരളം പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്നൊരു സംസ്ഥാനം ഇല്ല എന്ന രീതിയിലുള്ള സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സ്വപ്നങ്ങളെ തകർക്കുന്ന ബജറ്റാണിതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow