ഡൽഹി: അഫ്ഗാനിസ്താനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ. കാബൂളിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ മിഷനെ, ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്താൻ ധാരണ. ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കാബൂളില്‍ വീണ്ടും എംബസി തുറക്കും.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു മുത്തഖിയുടെ പ്രതികരണം. അഫ്ഗാനിസ്താൻ ഇന്ത്യയെ വളരെ അടുത്ത സുഹൃത്തായാണ് കാണുന്നതെന്ന് താലിബാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖി.
ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ ചെറുക്കുമെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അഫ്ഗാനിസ്താനിൽ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ ആദ്യം പ്രതികരിച്ചത് ഇന്ത്യയായിരുന്നു. അഫ്ഗാനിസ്താൻ ഇന്ത്യയെ ഒരു അടുത്ത സുഹൃത്തായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ അധികാരത്തിലുള്ള അഫ്‌ഗാനിസ്താനുമായുള്ള ബന്ധം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായാണ് എംബസി പദവി പുനഃസ്ഥാപിക്കുന്നത്. അഫ്ഗാനിസ്താനുള്ള സഹായം വര്‍ധിപ്പിക്കുമെന്നും,20 ആംബുലന്‍സുകള്‍, ഭക്ഷ്യ സഹായം, എംആര്‍ഐ, സിടി സ്‌കാന്‍ മെഷീനുകള്‍ തുടങ്ങിയവ നല്‍കുമെന്നും അഫ്ഗാനികള്‍ക്ക് ഉള്ള വിസകള്‍, വിമാന കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പ്രഖ്യാപിച്ചു.