വാഷിങ്ടൺ: പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ (67) അന്തരിച്ചു. ക്വിന്റന്‍ ടറന്റീനോ ചിത്രങ്ങളായ റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍, ദ ഹേറ്റ്ഫുള്‍ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് മാഡ്‌സന്‍. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കാലിഫോർണിയയിലെ മാലിബുവില വസതയിൽ വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ചെലെസ് കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 300 ചിത്രങ്ങളില്‍ മാഡ്സന്‍ അഭിനയിച്ചിട്ടുണ്ട്.
1983ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രം ‘വാർ ഗെയിംസി’ലൂടൊണ് സിനിമാ ജീവിതം തുടങ്ങുന്നത്. 2024ല്‍ പുറത്തിറങ്ങിയ മാക്‌സ് ഡാഗന്‍ ആണ് അവസാന ചിത്രം.