വെഞ്ഞാറമൂട് കൊലപാതകം;ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനു ശേഷം
പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ മൊഴി ഇപ്പോൾ പുറത്തു വന്നിരുക്കയാണ്.
കൂട്ടക്കൊലക്കേസ് പ്രതി നടത്തിയ കൊലപാതകങ്ങൾ ഏറ്റുപറഞ്ഞ ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയതെന്ന് അഫാന്‍റെ മൊഴി. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ 'ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചിരുന്നുവെന്നും അഫാൻ പറഞ്ഞു. എന്നാൽ ഇതിനു തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നു എന്നും അഫാന്‍ വെളിപ്പെടുത്തി. കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു.
മാത്രമല്ല സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്താൻ ധൈര്യം കിട്ടാൻ വേണ്ടിയാണ് താൻ മദ്യപിച്ചതെന്നും പ്രതി പറഞ്ഞു. പാങ്ങോട് പൊലീസിനാണ് മൊഴി നൽകിയത്. കൂടാതെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്‍റെ അമ്മ സല്‍മാബീവിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും പ്രതി അഫാന്‍ പറയുന്നു.
അതേസമയം പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വന്ന ഉടൻ തന്നെ ബന്ധുക്കളോടൊപ്പം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കണ്ടു. കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞതെന്ന് റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
What's Your Reaction?






