മലയാള സിനിമയിലെ പിന്നണി ഗായികയും രണ്ട് ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ്
നിലവിൽ പത്തിലധികം ഗായകരാണ് എക്‌സൈസ് നിരീക്ഷണത്തിലുള്ളത്.

മലയാള സിനിമയിലെ പിന്നണി ഗായികയും രണ്ട് ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തൽ. കഴിഞ്ഞ മാസം നടത്തിയ പരിശോധനയുടെ പിന്നാലെയാണ് സിനിമാ മേഖലയിലെ കൂടുതൽ ലഹരി ബന്ധങ്ങൾ എക്‌സൈസ് കണ്ടെത്തിയത്. യുവ നടൻമാരിൽ പ്രമുഖരായ ഒരാളുടെ വാഹനത്തിൽനിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകളും എക്‌സൈസിന് ലഭിച്ചു
നിലവിൽ പത്തിലധികം ഗായകരാണ് എക്‌സൈസ് നിരീക്ഷണത്തിലുള്ളത്. സംഗീത ലോകത്തെ നവതരംഗമായ ചില ഗായകർ ലഹരിയുടെ സ്ഥിരം ഉപയോക്താക്കളാണെന്ന് എക്‌സൈസ് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം പിന്നണി ഗായകരിലേക്കും കേന്ദ്രീകരിച്ചത്
ഒരു പിന്നണി ഗായിക സ്ഥിരമായി സ്റ്റേജ് ഷോകൾക്ക് മുമ്പ് ലഹരി ഉപയോഗിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു. പിന്നണി ഗായകരിൽ രണ്ട് യുവ ഗായകരും നിരോധിത ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനും കൂടുതൽ പരിശോധനകൾക്കും എക്‌സൈസ് അനുമതി തേടിയിട്ടുണ്ട്.
What's Your Reaction?






