ഉറങ്ങുകയായിരുന്ന സഹോദരനെ വിളിച്ചുണര്‍ത്തി കുത്തിക്കൊലപ്പെടുത്തി ജ്യേഷ്ഠന്‍
സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന
മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ യുവാവിനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) കൊലപാതകത്തിന് ശേഷം പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30-നാണ് സംഭവം നടന്നത്. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.
ഇരുവരും ഒരുമിച്ച് താമസിക്കുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. ജുനൈദ് മുറിയിലെത്തി, ഉറങ്ങുകയായിരുന്ന അനിയൻ അമീറിനെ വിളിച്ചുണർത്തി കഴുത്തിൽ കുത്തുകയായിരുന്നു. അമീർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ ഇവരുടെ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ജുനൈദ് സ്വന്തം ഇരുചക്രവാഹനത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
What's Your Reaction?

