തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ആണ് അനുമതി നൽകിയത്. വിദേശത്ത് പോകാന്‍ ഒരു മാസത്തെ അനുമതിയാണ് നൽകിയിരിക്കുന്നത്.
ഈ മാസം 19 മുതൽ അടുത്ത മാസം 18 വരെയാണ് വിദേശയാത്രയ്ക്ക് അനുമതിയുള്ളത്. യു.എ.ഇ., ഖത്തർ എന്നീ രാജ്യങ്ങളിൽ പോകാൻ തനിക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് സമർപ്പിച്ച ഹർജിയിൽ ആണ് അനുമതി.
യാത്ര ചെയ്തശേഷം കോടതിയില്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. യുഎഇയിൽ ഈ മാസം 19 മുതൽ 24 വരെയും ഖത്തറിൽ അടുത്ത മാസം 13 മുതൽ 18 വരെയും സിദ്ദിഖിന് യാത്ര ചെയ്യാം. തനിക്ക് വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളും ചില ചടങ്ങുകളിലും പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പാസ്‌പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.