‘വികൃതി സഹിക്കാനായില്ല’: കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി

തിരുവനന്തപുരം∙ കിളിമാനൂരിൽ കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഒന്നാംക്ലാസ്, യുകെജി വിദ്യാർഥികളായ പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്തതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.
കുട്ടികൾക്ക് പരുക്കേറ്റ ചിത്രമെടുത്ത് അച്ഛൻ സ്കൂളിലെ ക്ലാസ് ടീച്ചർക്ക് അയയ്ക്കുകയായിരുന്നു. ടീച്ചറാണ് പൊലീസിനെ അറിയിച്ചത്. കുട്ടികൾ കിളിമാനൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അമ്മയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അമ്മയെ പിന്നീട് പൊലീസ് നിരീക്ഷണത്തിൽ തിരിച്ചയച്ചിരുന്നു.
What's Your Reaction?






