തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെന്റ് ചർച്ച ചെയ്യാൻ സമിതി

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

Jun 11, 2025 - 19:00
Jun 11, 2025 - 19:00
 0  13
തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെന്റ് ചർച്ച ചെയ്യാൻ സമിതി

തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെന്റ്  സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമിതി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദേശം സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാൻസ്‌പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും സമിതി.

What's Your Reaction?

like

dislike

love

funny

angry

sad

wow