കേന്ദ്രത്തിനെതിരെ എൽ.ഡി.എഫിന്‍റെ സമരപ്രഖ്യാപനം; ജനുവരി 12-ന് തിരുവനന്തപുരത്ത് പ്രതിഷേധം
കുടിശികയായ ക്ഷേമ പെൻഷനുകൾ നൽകാൻ കഴിയാത്ത വിധം സാമ്പത്തിക തടസ്സങ്ങൾ സൃഷ്ടിക്കുന്നു
തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ജനുവരി 12-ന് തിരുവനന്തപുരത്ത് വൻ പ്രതിഷേധം സംഘടിപ്പിക്കാൻ എൽ.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. മന്ത്രിമാരും എം.എൽ.എമാരും സമരത്തിൽ നേരിട്ട് പങ്കെടുക്കും. കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 6000 കോടി രൂപയുടെ കുറവ് വരുത്തിയ കേന്ദ്ര നടപടി സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു.
കുടിശികയായ ക്ഷേമ പെൻഷനുകൾ നൽകാൻ കഴിയാത്ത വിധം സാമ്പത്തിക തടസ്സങ്ങൾ സൃഷ്ടിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങൾ, ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിലും ഇടതുമുന്നണി പ്രതിഷേധമുയർത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനിരിക്കെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് സർക്കാരിന് വലിയ തിരിച്ചടിയാണ്. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർത്താനാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. മുന്‍പ് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് ഈ പ്രതിഷേധം കാണുന്നത്.
What's Your Reaction?

