മെല്‍ബണ്‍: ഇന്ത‍്യക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ച് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ വിശ്രമമമെടുത്ത സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിന ടീമില്‍ തിരിച്ചെത്തി. ടി20 ക്രിക്കറ്റില്‍ നിന്ന് സ്റ്റാര്‍ക്ക് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ മാർനസ് ലബുഷെയ്ന് ഇടം നേടാനായില്ല. പകരം മാറ്റ് റെൻഷോയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭ‍്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കിയത്. അൺക്യാപ്ഡ് താരമായ മാത്യു റെൻഷായും ടീമിലേക്കെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ താരം ഏകദിനത്തിലും കളിക്കാൻ ഒരുങ്ങുകയാണ്.
ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, അലക്സ് കാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ
ആദ‍്യ രണ്ടു ടി20 മത്സരങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, സേവ്യർ ബാർട്ട്‌ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.