നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു

ആയിരത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Jan 5, 2026 - 18:04
Jan 5, 2026 - 18:04
 0
നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു
മലയാള ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
 
1965-ൽ ഉദയ സ്റ്റുഡിയോ നിർമിച്ച് സത്യൻ നായകനായ ഒതേനന്‍റെ മകൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാമേഖലയിലേക്ക് എത്തിയത്. ആയിരത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ചിത്രങ്ങളിലായിരുന്നു പിന്നീട് അപ്പച്ചന്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയത്. 
 
വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്‍ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow